ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. അനന്ത്നാഗിലേക്കുള്ള യാത്രയ...
ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. അനന്ത്നാഗിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. അപകടത്തില്‍ മെഹബൂബ മുഫ്തിയ്ക്ക് പരിക്കേറ്റിട്ടില്ല. സംഭവം നടക്കുമ്പോള്‍ മുഫ്തിയും അവരുടെ സുരക്ഷാ ഉദ്യോഗസ്ഥരും കാറിലുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
അനന്ത്നാഗിലെ സംഗമില്‍ വെച്ച് മറ്റൊരു കാറുമായി മുഫ്തിയുടെ കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. തീപിടിത്തത്തില്‍ മരിച്ചവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്താനായി ഖനാബാലിലേക്ക് പോകുകയായിരുന്നു മുഫ്തി. അപകടശേഷവും മുഫ്തി മുന്‍ നിശ്ചയിച്ച യാത്ര തുടര്‍ന്നു.
Key words: Mehabooba Mufti
COMMENTS