ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി നയിക്കുന്ന 'ഭാരത് ന്യായ് യാത്ര'യ്ക്ക് ഉപാധികളോടെ അനുമതി നല്‍കി മണിപ...
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി നയിക്കുന്ന 'ഭാരത് ന്യായ് യാത്ര'യ്ക്ക് ഉപാധികളോടെ അനുമതി നല്‍കി മണിപ്പൂര്‍ സര്‍ക്കാര്‍.
റാലിയില്‍ പങ്കെടുക്കുന്നവരുടെ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ നിയന്ത്രിത എണ്ണം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന യാത്രയുടെ ഫ്ലാഗ് ഓഫ് ചടങ്ങിന് മാത്രം അനുമതി നല്‍കണമെന്ന് മണിപ്പൂര്‍ ആഭ്യന്തര വകുപ്പ് ഇംഫാല്‍ ഈസ്റ്റ് ജില്ലാ മജിസ്‌ട്രേറ്റിന് അയച്ച കത്തില്‍ നിര്‍ദ്ദേശിച്ചു.
നേരത്തെ നിശ്ചയിച്ചിരുന്ന ഗ്രൗണ്ടിന് അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച ആശങ്കകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് യാത്രയ്ക്ക് അനുമതി നിഷേധിച്ചത്. ജനുവരി 14ന് ഇംഫാലില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്.
Key words: Bharat Nyay Yatra, Permission, Bhopal, Rahul Gandhi
COMMENTS