കൊച്ചി: പരിക്കേറ്റ് പുറത്തായ ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണയ്ക്ക് പകരമായി ലിത്വാനിയന്‍ ദേശീയ ടീം ക്യാപ്റ്റന്‍ ഫെഡോര്‍ സെര്‍നിച്ച് കേരള ബ്ലാസ്റ്റ...
കൊച്ചി: പരിക്കേറ്റ് പുറത്തായ ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണയ്ക്ക് പകരമായി ലിത്വാനിയന്‍ ദേശീയ ടീം ക്യാപ്റ്റന്‍ ഫെഡോര്‍ സെര്‍നിച്ച് കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്നു. ഈ സീസണ്‍ അവസാനിക്കും വരെയാണ് സെര്‍നിച്ചിന്റെ കരാര്‍.
വൈദ്യ പരിശോധന പൂര്‍ത്തിയായ ശേഷം ഫെഡോര്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരും. സൈപ്രസ് ക്ലബില്‍ നിന്ന് ഐ എസ് എല്ലിലേക്ക് എത്തുന്ന സെര്‍നിച്ച് ലിത്വാനിയയ്ക്ക് വേണ്ടി 82 മത്സരങ്ങളില്‍ നിന്ന് 12 ഗോള്‍ നേടിയിട്ടുണ്ട്.
സൂപ്പര്‍ കപ്പില്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം സിര്‍നിച്ച് വൈകാതെ ചേരും. ലിത്വാനിയന്‍ മാതാപിതാക്കളുടെ മകനായി റഷ്യയില്‍ ജനിച്ച സിര്‍നിച്ച് 2007ലാണ് ലിത്വാനിയയില്‍ പ്രഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ തുടങ്ങിയത്.
ലെഫ്റ്റ് വിങര്‍ പൊസിഷനിലാണ് ക്ലബ്ബിനായി തിളങ്ങിയതെങ്കിലും സെന്റര്‍ ഫോര്‍വേര്‍ഡായും സിര്‍നിച്ചിന് കളിക്കാനാവും.
Key words: Fedor Zernich, Kerala Blasters
COMMENTS