E.D questioning Bineesh Kodiyari today
കൊച്ചി: ലഹരിയിടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ബിനീഷ് കോടിയേരി വീണ്ടും ഇ.ഡിക്ക് മുന്‍പില്‍. ബിനീഷിനെ ഇന്നു രാവിലെ 10.30 മുതല്‍ ഇ.ഡി ചോദ്യംചെയ്യുകയാണ്.
ചോദ്യംചെയ്യാനായി ബിനീഷിന് കഴിഞ്ഞ ആഴ്ച നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഈ കേസില്‍ 2020 ല്‍ അറസ്റ്റിലായ ബിനീഷ് ഒരു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് ആദായനികുതിയിലടക്കം പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനാല്‍ വ്യക്തതവരുത്താനാണ് ഇ.ഡി വീണ്ടും ചോദ്യംചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.
Keywords: ED, Bineesh Kodiyeri, Questioning, Kochi
COMMENTS