ED 4th summons to New Delhi CM Arvind Kejriwal
ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് വീണ്ടും ഇ.ഡി നോട്ടീസ്. ജനുവരി 18 ന് അന്വേഷണ ഏജന്‍സിക്ക് മുന്‍പില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. നേരത്തെ മൂന്നു തവണ നോട്ടീസ് അയച്ചിട്ടും കേജരിവാള്‍ ഹാജരായിരുന്നില്ല.
നവംബര്‍2, ഡിസംബര്‍ 21, ജനുവരി 3 എന്നീ തീയതികളില്‍ ഹാജരാകാനാണ് നോട്ടീസ് അയച്ചിരുന്നത്. സാക്ഷിയായിട്ടാണോ പ്രതിയായിട്ടാണോ വിളിപ്പിക്കുന്നതെന്ന് വ്യക്തമാക്കാതെ ഹാജരാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
അതേസമയം കേജരിവാളിനെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുന്നതായി അഭ്യൂഹം പരന്നിരുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുന്നത് തടയാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേരജിവാള്‍ തന്നെ ആരോപണം ഉന്നയിച്ചിരുന്നു.
Keywords: ED, Summons, Arvind Kejriwal, Election
COMMENTS