തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ ഹൈക്കോടതി ജീവനക്കാര്‍ അവതരിപ്പിച്ച ഹ്രസ്വനാടകത്തില്‍ പ്രധാനമന്ത്രിയേയും കേന്ദ്രപദ്ധതികളേയും അവഹേളിച്ചു...
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ ഹൈക്കോടതി ജീവനക്കാര്‍ അവതരിപ്പിച്ച ഹ്രസ്വനാടകത്തില്‍ പ്രധാനമന്ത്രിയേയും കേന്ദ്രപദ്ധതികളേയും അവഹേളിച്ചുവെന്ന പരാതിയില്‍ രണ്ടുപേരെ സസ്‌പെന്‍ഡ് ചെയ്തു. വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഹയര്‍ ഗ്രേഡ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ടി.എ. സുധീഷ്, ഹയര്‍ ഗ്രേഡ് കോര്‍ട്ട് കീപ്പര്‍ പി.എം. സുധീഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ബി.ജെ.പി. ലീഗല്‍ സെല്ലിന്റെ പരാതിയില്‍ ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറുടെ അന്വേഷണത്തിനാണ് ചീഫ് ജസ്റ്റിസ് ഉത്തരവിട്ടത്.
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെയാണ് നാടകം അവതരിപ്പിച്ചത്. പ്രധാനമന്ത്രിയേയും കേന്ദ്രപദ്ധതികളേയും അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ നാടകത്തിലുണ്ടെന്നാണ് ബി.ജെ.പി. ലീഗല്‍ സെല്ലിന്റേയും ഭാരതീയ അഭിഭാഷക പരിഷത്തിന്റേയും പരാതി.
Key words: Drama, Controversy, High Court Employees, Case, Prime Minister
COMMENTS