തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശാഭിമാനി പത്രത്തിന്റെ എഡിറ്റോറിയല്‍. സംസ്ഥാനത്തിന്റെ ഭരണത്തലവന്...
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശാഭിമാനി പത്രത്തിന്റെ എഡിറ്റോറിയല്‍. സംസ്ഥാനത്തിന്റെ ഭരണത്തലവന്‍തന്നെ സംസ്ഥാനത്തിനെതിരായി പ്രവര്‍ത്തിക്കുന്ന വിചിത്ര നടപടികളാണ് കേരള ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ സ്വീകരിക്കുന്നതെന്ന് എഡിറ്റോറിയല്‍ പറയുന്നു.
'സംസ്ഥാന ഗവര്‍ണറാണ്, തെരുവ് ഗുണ്ടയല്ല' എന്ന തലക്കെട്ടിലാണ് ഗവര്‍ണര്‍ക്കെതിരെ എഴുതിയിട്ടുള്ളത്.
ഏത് ഉന്നതനായാലും രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്ന കാര്യം വിസ്മരിച്ച് താനെന്തോ ദിവ്യനാണെന്ന മൂഢ ചിന്തയിലാണെന്ന് തോന്നുന്നു ഗവര്‍ണര്‍. രാഷ്ട്രത്തലവനായ രാഷ്ട്രപതിയുടെ പ്രതിനിധിയായി നിയമിക്കുന്ന കേവല ഉദ്യോഗമാണ് ഗവര്‍ണര്‍ പദവിയെന്നും വിമര്‍ശനമുണ്ട്.
സംസ്ഥാന മന്ത്രിസഭയുടെ ഉപദേശ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള അധികാരമാണ് ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കുന്നതെന്നും സ്വന്തമായി തീരുമാനമെടുത്ത് സംസ്ഥാനം ഭരിക്കാനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്കില്ലെന്നുമാണ് എഡിറ്റോറിയല്‍ പറയുന്നത്.
Key words: Deshabhimani, Editorial, Criticize
COMMENTS