തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില ഇന്നലെ രേഖപ്പെടുത്തിയത് കേരളത്തിലാണ്. അതും ആലപ്പുഴയില്‍. 35.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു ആല...
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില ഇന്നലെ രേഖപ്പെടുത്തിയത് കേരളത്തിലാണ്. അതും ആലപ്പുഴയില്‍. 35.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു ആലപ്പുഴയിലെ താപനില.
കേരളത്തില്‍ വരും ദിവസങ്ങളില്‍ പകല്‍ താപനില കൂടുന്നതോടെ, രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തുന്ന സംസ്ഥാനമെന്ന റെക്കോര്‍ഡ് കേരളത്തിനുതന്നെ സ്വന്തം.
വടക്കന്‍ കേരളത്തിലെ കണ്ണൂര്‍, മധ്യകേരളത്തില്‍ കോട്ടയം, ആലപ്പുഴ തെക്കന്‍ കേരളത്തിലെ പുനലൂര്‍, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലാണ് താപനില ഉയരുക. പകല്‍ ചുട്ടുപൊള്ളിയാലും രാത്രി കൂട്ടിന് തണുപ്പെത്തുമെന്ന ആശ്വാസവും കേരളത്തിലെ താപനില വ്യതിയാനത്തിലുണ്ട്.
ഉത്തരേന്ത്യയില്‍ നിന്നുള്ള ശൈത്യക്കാറ്റ് ദക്ഷിണ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് എത്തുന്നതോടെയാണ് തമിഴ്‌നാട്ടിലും കര്‍ണാടകയിലും കേരളത്തിലും രാവിലെ തണുപ്പും മഞ്ഞും അനുഭവപ്പെടുന്നത്.
സംസ്ഥാനത്ത് ഇന്നുമുതല്‍ വീണ്ടും വരണ്ട കാലാവസ്ഥയിലേക്ക് നീങ്ങും. കേരളത്തില്‍ അടുത്ത പത്തു ദിവസം മഴ കുറയുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. തുലാവര്‍ഷം വിടവാങ്ങേണ്ട സമയമായിട്ടും ന്യൂനമര്‍ദങ്ങളും ചക്രവാതചുഴികളും കാരണം ഇതുവരെ പിന്‍വാങ്ങിയിട്ടില്ല.
COMMENTS