സിഡ്‌നി : ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട...
സിഡ്‌നി : ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ (എസ്സിജി) നടക്കാനിരിക്കുന്ന പാക്കിസ്ഥാനെതിരായ തന്റെ വിടവാങ്ങല്‍ ടെസ്റ്റ് മത്സരം കളിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് താരം അപ്രതീക്ഷിത വിടവാങ്ങല്‍ തീരുമാനം പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയ ചാമ്പ്യന്മാരായ 2023 ലോകകപ്പിനിടെ 50 ഓവര്‍ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതായി വാര്‍ണര്‍ പറഞ്ഞു.
എനിക്ക് ഇനി കുടുംബത്തിന് വേണ്ടത് തിരിച്ച് നല്‍കേണ്ടതുണ്ട്. ഭാര്യ കാന്‍ഡിസിനും പെണ്‍മക്കളായ ഐവി, ഇസ്ല, ഇന്‍ഡി എന്നിവര്‍ക്കുമൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം. വിരമിക്കുന്നതിനെ കുറിച്ച് ലോകകപ്പില്‍ ഉടനീളം ഞാന്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ വെച്ച് ലോകകപ്പ് നേടുകയെന്നത് ഒരു വലിയ നേട്ടമാണെന്നും വാര്‍ണര്‍ സിഡ്നിയില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. മാത്രമല്ല 2025 ല്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ഓസ്‌ട്രേലിയയ്ക്ക് ഒരു ടോപ്പ് ഓര്‍ഡര്‍ ബാറ്ററിനെ ആവശ്യമെങ്കില്‍ താന്‍ വരുമെന്നും വാര്‍ണര്‍ പറഞ്ഞു.
Key Words: Sports, David Warner, Retirement
COMMENTS