CPM march against governor in Thodupuzha
ഇടുക്കി: തൊടുപുഴയില്‍ ഗവര്‍ണര്‍ക്കെതിരെ അധിക്ഷേപ മുദ്രാവാക്യങ്ങള്‍ മുഴക്കി സി.പി.എം മാര്‍ച്ച്. തൊടുപുഴയിലെ രണ്ട് ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഗവര്‍ണര്‍ പങ്കെടുക്കേണ്ട വേദിയുടെ 500 മീറ്റര്‍ അകലെ വച്ച് ഇവരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ കാരുണ്യ കുടുംബസുരക്ഷാ പ്രോജക്ട് ഉദ്ഘാടനം ചെയ്യുന്നതിനായാണ് ഗവര്‍ണര്‍ ഇന്ന് തൊടുപുഴയിലെത്തുന്നത്. ഇതിനു മുന്നോടിയായി സി.പി.എം ഇന്ന് ഇടുക്കിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഗവര്‍ണര്‍ക്കെതിരെ എം.എം മണി അടക്കമുള്ള സി.പി.എം നേതാക്കള്‍ അധിക്ഷേപ പരാമര്‍ശവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. അതിനു ശേഷമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇന്നും വലിയ തരത്തിലുള്ള അധിക്ഷേപ വര്‍ഷമാണ് സി.പി.എം ഗവര്‍ണര്‍ക്കെതിരെ നടത്തുന്നത്.
COMMENTS