Confederation of Online Media India (COM India) has elected Saj Kurien as President (South Live as General Secretary and KK Sreejith (Truvision News)
കൊച്ചി: കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം അംഗീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമ കൂട്ടായ്മയായ കോണ്‍ഫിഡറേഷന്‍ ഒഫ് ഓണ്‍ലൈന്‍ മീഡിയ ഇന്ത്യയുടെ (കോം ഇന്ത്യ) പ്രസിഡന്റായി സാജ് കുര്യനെയും (സൗത്ത് ലൈവ് ജനറല്‍ സെക്രട്ടറിയായി കെ.കെ ശ്രീജിത്ത് (ട്രൂവിഷന്‍ ന്യൂസ്) ട്രഷററായി ബിജുനു (കേരള ഓണ്‍ലൈന്‍) വിനെയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് (കാസര്‍കോട് വാര്‍ത്ത), ജോയിന്റ് സെക്രട്ടറി കെ.ആര്‍. രതീഷ് (ഗ്രാമജ്യോതി). കൊച്ചി ഐ.എം.എ ഹാളില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭരണ സമിതിയെ തിരെഞ്ഞെടുത്തത്.
എക്‌സിക്യൂട്ടീവ് അംഗങ്ങളായി അജയ് മുത്താന (വൈഗ ന്യൂസ്), ഷാജന്‍ സ്‌കറിയ (മറുനാടന്‍ മലയാളി), വിന്‍സെന്റ് നെല്ലിക്കുന്നേല്‍ (സത്യം ഓണ്‍ലൈന്‍), അബ്ദുല്‍ മുജീബ് (കെ വാര്‍ത്ത), സോയിമോന്‍ മാത്യു (മലയാളി വാര്‍ത്ത), അല്‍ അമീന്‍ (ഇ വാര്‍ത്ത), ഷാജു (എക്സ്പ്രസ് കേരള) എന്നിവരെയും തിരഞ്ഞെടുത്തു.
കോം ഇന്ത്യയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്ന ന്യൂസ് പോര്‍ട്ടലുകള്‍ക്ക് admin@comindia.org, 4comindia@gmail.com എന്ന വിലാസത്തില്‍ അപേക്ഷ അയക്കാവുന്നതാണ്. സംഘടന നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിധേയമായായി അംഗത്വം നല്‍കും.
കാലികറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെകെഎന്‍ കുറുപ്പാണ് കോം ഇന്ത്യയുടെ ഗ്രീവന്‍സസ് കൗണ്‍സിലിന്റെ അധ്യക്ഷന്‍. ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട് മുന്‍ ഡയറക്ടറും സാഹിത്യകാരനുമായ ഡോ. ജോര്‍ജ് ഓണക്കൂര്‍, ഹയര്‍ സെകന്‍ഡറി മുന്‍ ഡയറക്ടറും കേരള യൂനിവേഴ്സിറ്റി കണ്‍ട്രോളറുമായിരുന്ന ജയിംസ് ജോസഫ് ഉള്‍പ്പെടെ ഏഴ് അംഗ ഗ്രീവന്‍സസ് കൗണ്‍സിലും കോം ഇന്ത്യയ്ക്കുണ്ട്.
കൊച്ചി ഐഎംഎ ഹൗസില്‍ ചേര്‍ന്ന ജനറല്‍ ബോഡിയോഗത്തില്‍ പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേല്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുജീബ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.കെ ശ്രീജിത് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. വൈഗന്യൂസ്, ലോക്കല്‍ ഗ്‌ളോബ് എന്നിവ ഉള്‍പ്പെടെ 30 ന്യൂസ് പോര്‍ട്ടലുകളാണ് നിലവില്‍ കോം ഇന്ത്യയില്‍ അംഗങ്ങളായുള്ളത്.
COMMENTS