പന്തളം : പന്തളം രാജകുടുംബാംഗമായ കൈപ്പുഴ തെക്കേമുറി കൊട്ടാരത്തില്‍ ചോതിനാള്‍ അംബിക തമ്പുരാട്ടി അന്തരിച്ചു. 76 വയസ്സായിരുന്നു. ഇന്ന് രാവിലെ ...
പന്തളം : പന്തളം രാജകുടുംബാംഗമായ കൈപ്പുഴ തെക്കേമുറി കൊട്ടാരത്തില്‍ ചോതിനാള്‍ അംബിക തമ്പുരാട്ടി അന്തരിച്ചു. 76 വയസ്സായിരുന്നു. ഇന്ന് രാവിലെ 5.20 നായിരുന്നു മരണം. ഇതേത്തുടര്‍ന്ന് പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും.
ജനുവരി 17 ബുധനാഴ്ച ശുദ്ധി ക്രിയകള്‍ക്ക് ശേഷമായിരിക്കും തുറക്കുക. അതുവരെ ഘോഷയാത്രയില്‍ ക്ഷേത്രത്തിലെ തിരുവാഭരണ ദര്‍ശനം ഉണ്ടാവില്ല. അതേസമയം, തിരുവാഭരണ ഘോഷയാത്രക്ക് മുടക്കം ഉണ്ടാവില്ല. എന്നാല്‍ രാജപ്രതിനിധി തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കില്ല.
Key words: Chothinal Ambika Thamburatti, Passed Away
COMMENTS