തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ക്രിസ്തുമസ് പുതുവത്സര വിരുന്ന് ഇന്ന് തലസ്ഥാനത്ത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ക്രിസ്തുമസ് പുതുവത്സര വിരുന്ന് ഇന്ന് തലസ്ഥാനത്ത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല. പന്ത്രണ്ടരക്ക് മാസ്‌ക്കറ്റ് ഹോട്ടലിലെ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികളാകും പങ്കെടുക്കുക.
സജി ചെറിയാന്‍ വിവാദ പരാമര്‍ശം തിരുത്തിയതിനാല്‍ കെസിബിസി പ്രതിനിധികള്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. അതേസമയം, പ്രതിപക്ഷ നേതാവടക്കം കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ക്കും ക്ഷണമുണ്ടെങ്കിലും ഇവരാരും വിരുന്നില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല.
Key words: Chief Minister, Christmas New Year Party, Governor
COMMENTS