തിരുവനന്തപുരം : ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന' എന്ന മുദ്രാവാക്യമുയര്‍ത്തി കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച മന...
തിരുവനന്തപുരം : ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന' എന്ന മുദ്രാവാക്യമുയര്‍ത്തി കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ ലക്ഷങ്ങള്‍ കൈകോര്‍ത്തു. കാസര്‍കോട് റെയിവേ സ്റ്റേഷന്‍ മുതല്‍ രാജ്ഭവന്‍ വരെയാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്.
പത്തുലക്ഷത്തിലേറെ ചെറുപ്പക്കാര്‍ക്കൊപ്പം തൊഴിലാളികളും കര്‍ഷകരും അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പടെ സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ടവര്‍ ചങ്ങലയില്‍ കണ്ണികളായി.
കാസര്‍കോട് റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിന്നാരംഭിച്ച് തിരുവനന്തപുരത്ത് രാജ്ഭവന്‍ വരെ നീളുന്ന മനുഷ്യച്ചങ്ങല തീര്‍ത്തത്. റെയില്‍വേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്ബത്തിക ഉപരോധം എന്നിവയില്‍ പ്രതിഷേധിച്ചാണ് മനുഷ്യചങ്ങല.
വൈകിട്ട് നാലരയോടെ ട്രയല്‍ ചങ്ങല തീര്‍ത്ത ശേഷം അഞ്ച് മണിയോടെയാണ് മനുഷ്യചങ്ങല തീര്‍ത്ത് പ്രതിജ്ഞയെടുത്തത്. മനുഷ്യച്ചങ്ങലയുടെ ഭാഗമായി പ്രധാനകേന്ദ്രങ്ങളില്‍ പൊതുസമ്മേളനവും കലാപരിപാടികളും സംഘടിപ്പിച്ചു.
COMMENTS