തിരുവനന്തപുരം: കൊല്ലത്തെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ ഗവര്‍ണര്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ച് കേന്ദ്ര ഇടപെടല്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയ...
തിരുവനന്തപുരം: കൊല്ലത്തെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ ഗവര്‍ണര്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ച് കേന്ദ്ര ഇടപെടല്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം രാജ്ഭവനെ അറിയിച്ചത്. സിആര്‍പിഎഫ് ഇസഡ് പ്ലസ് (CRPF Z PLUS) സുരക്ഷയാണ് അദ്ദേഹത്തിന് നല്‍കുന്നത്. നിലവില്‍ കേരള പോലീസ് ആണ് ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കുന്നത്. ഇത് ഒഴിവാക്കിയിട്ടുണ്ട്.
ഇന്ന് കൊല്ലത്തുനടന്ന കരിങ്കൊടി പ്രതിഷേധവും തുടര്‍ന്നുള്ള സംഭവ വികാസവും ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സെക്രട്ടറിയുമായി നേരിട്ട് സംസാരിച്ച് സാഹചര്യം ഗവര്‍ണര്‍ തന്നെ വിശദമാക്കുകയായിരുന്നു. പിന്നാലെയാണ് കേന്ദ്ര സേനയുടെ സുരക്ഷയൊരുക്കിയത്. 55 സുരക്ഷാ സൈനികരില്‍ പത്ത് എന്‍എസ്ജി കമാന്‍ഡോകള്‍ ഉണ്ടാവും. രാജ്ഭവനും സമാന സുരക്ഷ ഏര്‍പ്പെടുത്തും.
അതേസമയം, ഗവര്‍ണറെ കരിങ്കൊടി കാട്ടിയ 17 പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതിന്റെ എഫ് ഐ ആര്‍ പോലീസ് കാണിച്ച് ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
തുടര്‍ന്ന് മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം ആക്രമത്തെ പ്രോത്സാഹിപ്പിക്കുന്നത് മുഖ്യമന്ത്രിയാണ്. കൊല്ലത്ത് നിലമേലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്റെ കാറിനു മുന്നില്‍ ചാടി വാഹനത്തില്‍ അടിച്ചു എന്നും അദ്ദേഹം ആരോപിച്ചു.
Key words: Governor, Kerala, ZPlus Security
COMMENTS