Case against `Leo' director Lokesh Kanagaraj
ചെന്നൈ: സംവിധായകന്‍ ലോകേഷ് കനകരാജിന്റെ മാനസിക നില പരിശോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. വിജയ് ചിത്രം ലിയോയുമായി ബന്ധപ്പെട്ടാണ് മധുര സ്വദേശിയായ രാജാ മുരുകന്‍ ഹര്‍ജി സമര്‍പ്പിച്ചത്.
എന്നാല്‍ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി മധുര ബെഞ്ച് ലോകേഷ് കനകരാജിന്റെ അഭിഭാഷകന്‍ ഹാജരാകാതിരുന്നതിനാല്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയില്‍ ആക്രമ രംഗങ്ങളും ലഹരിമരുന്ന് രംഗങ്ങളും കുത്തിനിറച്ചിരിക്കുകയാണെന്നും ഇത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അതിനാല്‍ ലോകേഷിന്റെ മാനസികനില പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.
Keywords: High court, Leo, Lokesh Kanagaraj


COMMENTS