Burns effigy of Kerala governor: case against SFI leaders
കണ്ണൂര്‍: പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പാപ്പാഞ്ഞി മാതൃകയിലുള്ള കോലം കത്തിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീയടക്കം കണ്ടാലറിയാവുന്ന അഞ്ചു നേതാക്കള്‍ക്കെതിരെയും 20 പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.
പുതുവര്‍ഷ തലേന്ന് കണ്ണൂരിലെ പയ്യാമ്പലം ബീച്ചിലാണ് പാപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവര്‍ണറുടെ കോലം കത്തിച്ചത്. ബീച്ചില്‍ ഫോര്‍ട്ട് കൊച്ചി മാതൃകയില്‍ 30 അടി ഉയരത്തിലുള്ള കോലമാണ് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തില്‍ കത്തിച്ചത്.
കണ്ണൂര്‍ സര്‍വകലാശാല സെനറ്റിലേക്ക് സംഘപരിവാറുകാരെ തിരുകിക്കയറ്റിയെന്നാരോപിച്ചാണ് ഗവര്‍ണര്‍ക്കു നേരെയുള്ള എസ്.എഫ്.ഐയുടെ ദിവസങ്ങളായുള്ള പ്രതിഷേധം അരങ്ങേറുന്നത്.
Keywords: Governor, Effigy, Burv, SFI, Case, Police
COMMENTS