ദില്ലി: പ്രകാശ് കാരാട്ടിന്റെ ഭാര്യയായി മാത്രമാണ് സി.പി.എം തന്നെ പരിഗണിച്ചതെന്ന വാര്‍ത്ത നിഷേധിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട...
ദില്ലി: പ്രകാശ് കാരാട്ടിന്റെ ഭാര്യയായി മാത്രമാണ് സി.പി.എം തന്നെ പരിഗണിച്ചതെന്ന വാര്‍ത്ത നിഷേധിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.
ദേശീയതലത്തില്‍ തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിക്കപ്പെട്ടില്ലെന്നും പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി തന്നെ പരിഗണിച്ചുവെന്നും അവര്‍ വിമര്‍ശിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ പുസ്തകത്തില്‍ ഒരിടത്തും പാര്‍ട്ടിക്കെതിരെ താന്‍ എഴുതിയിട്ടില്ലെന്നും അതിനാല്‍ തെറ്റായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Key words: Brindha Karat, CPM, News


COMMENTS