Bangladesh election 2024
ധാക്ക: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന നേതാവായ അവാമി ലീഗ് സഖ്യം വീണ്ടും അധികാരത്തിലേക്ക്. കഴിഞ്ഞ ദിവസം നടന്ന പൊതു തിരഞ്ഞെടുപ്പില്‍ അവാമി ലീഗ് സഖ്യം ആകെയുള്ള 300 സീറ്റുകളില്‍ 200 എണ്ണവും നേടി. ഇതോടെ തുടര്‍ച്ചയായ നാലാം തവണയും ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി.
മുഴുവന്‍ സീറ്റുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടാകും. 40 ശതമാനം പോളിങ്ങാണ് ഇവിടെ നടന്നത്. തടവിലുള്ള മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതാണ് പോളിങ് ശതമാനം കുറയാന്‍ കാരണം.
Keywords: Bangladesh election 2024, Sheikh Hasina, PM
COMMENTS