ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലം അടല്‍ സേതു എന്ന മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് ...
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലം അടല്‍ സേതു എന്ന മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. 17,840 കോടി രൂപ ചിലവിട്ടാണ് 22 കിലോമീറ്റര്‍ നീളത്തിലുള്ള ആറുവരി പാതയുടെ നിര്‍മ്മാണം.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഗവര്‍ണര്‍ രമേഷ് ബൈസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
ലോകത്തെ ഏറ്റവും നീളമേറിയ പാലങ്ങളുടെ പട്ടികയില്‍ 12-ാം സ്ഥാനത്തുള്ള അടല്‍ സേതു രാജ്യത്തിന്റെ എഞ്ചിനീയറിംഗ് മികവിന്റെ മികച്ച ഉദാഹരണമാണ്.
ദക്ഷിണ മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. പാലം യാഥാര്‍ത്ഥ്യമായതോടെ രണ്ട് മണിക്കൂര്‍ യാത്രയെ വെറും 15-20 മിനിറ്റിനുള്ളിലേക്ക് ചുരുക്കാന്‍ കഴിയും.
സമുദ്രനിരപ്പില്‍ നിന്ന് 15 മീറ്റര്‍ ഉയരത്തിലാണ് പാലമുള്ളത്. അടല്‍ സേതുവിന് കീഴിലൂടെ കപ്പലുകള്‍ക്ക് പോകാനും സാധിക്കും. ബൈക്കിനും ഓട്ടോറിക്ഷയ്ക്കും പാലത്തിലേക്ക് പ്രവേശനമില്ല.
Key words: AdalSethu, Longest Bridge
COMMENTS