Assam police filed case against case against Rahul Gandhi
ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്രയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് അസം പൊലീസ്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാല്‍, കനയ്യ കുമാര്‍ തുടങ്ങിയവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പൊതുമുതല്‍ നശിപ്പിക്കല്‍, അക്രമം, പ്രകോപനം സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഭാരത് ജോഡോ യാത്ര ചൊവ്വാഴ്ച ഗുവാഹത്തിയില്‍ എത്തിയപ്പോള്‍ പൊലീസ് തടയുകയായിരുന്നു. ഗതാഗതക്കുരുക്കും സംഘര്‍ഷ സാധ്യതയും ചൂണ്ടിക്കാട്ടിയാണ് തടഞ്ഞത്. എന്നാല്‍ പ്രവര്‍ത്തകര്‍ പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടുപോവുകയായിരുന്നു.
ഇതേതുടര്‍ന്ന് പൊലീസ് ലാത്തി വീശുകയും സംഘര്‍ഷമുണ്ടാവുകയും മുതിര്‍ന്ന നേതാക്കള്‍ക്കടക്കം പരിക്കേല്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് സംഘര്‍ഷത്തിന് രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചുവെന്ന് ആരോപിച്ച് കേസെടുക്കാന്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ നിര്‍ദ്ദേശിക്കുകയായിരുന്നു.
Keywords: Rahul Gandhi, Bharat Jodo Nyay yatra, Case, Assam police
COMMENTS