Asha worker's protest in Muvattupuzha
കൊച്ചി: സര്‍ക്കാരിനെതിരെ തെരുവില്‍ ഭിക്ഷയാചിച്ച് പ്രതിഷേധിച്ച് ആശ വര്‍ക്കര്‍മാര്‍. മൂവാറ്റുപുഴയിലെ ആശ വര്‍ക്കര്‍മാരാണ് മൂന്നു മാസത്തോളമായി തങ്ങള്‍ക്ക് ലഭിക്കേണ്ട ഓണറേറിയവും ഇന്‍സന്റീവും ലഭിക്കുന്നില്ലെന്ന് കാട്ടി മൂവാറ്റുപുഴ താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ഭിക്ഷ യാചിച്ച് പ്രതിഷേധിച്ചത്. മറിയക്കുട്ടിക്ക് പിന്നാലെയുള്ള ആശ വര്‍ക്കര്‍മാരുടെ പ്രതിഷേധവും ശ്രദ്ധിക്കപ്പെടുകയാണ്.
കുട്ടികള്‍ക്ക് ഫീസ് കൊടുക്കാന്‍ പോലും നിവൃത്തിയില്ലെന്നും കോവിഡ് ബാധിച്ച് മരിച്ച ആശ വര്‍ക്കര്‍മാരുടെ കുടുംബത്തിന് പോലും സഹായം ലഭിച്ചിട്ടില്ലെന്നും അവര്‍ ആരോപിക്കുന്നു.
തങ്ങള്‍ ആത്മഹത്യയുടെ വക്കിലാണെന്നും ക്രിസ്തുമസിനുപോലും സഹായം ലഭിച്ചില്ലെന്നും ജോലി ചെയ്തതിന് ശമ്പളം തരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
അതേസമയം തങ്ങള്‍ക്ക് യാതൊരു രാഷ്ട്രീയ പിന്തുണയുമില്ലെന്നും മറ്റൊരു മാര്‍ഗ്ഗവുമില്ലാത്തതുകൊണ്ടാണ് പ്രതിഷേധമെന്നും അവര്‍ പറയുന്നു.
COMMENTS