Arvind Kejriwal ED summons to him
ന്യൂഡല്‍ഹി: ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി തനിക്കയച്ച സമന്‍സ് നിയമവിരുദ്ധമെന്നാവര്‍ത്തിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. കേസില്‍ കേജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര ഗവണ്‍മെന്റിനെതിരെ കടുത്ത ആരോപണം ഉന്നയിച്ചത്.
മദ്യനയവുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള അഴിമതിയും നടന്നിട്ടില്ലെന്നും തനിക്കെതിരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ആവര്‍ത്തിച്ച അദ്ദേഹം ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്നെ വീണ്ടും ചോദ്യം ചെയ്യാനുള്ള ഇ.ഡിയുടെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നും വ്യക്തമാക്കി.
കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ കേള്‍ക്കുന്നതായും ഇതുവരെ ഒരു രൂപപോലും അന്വേഷണ ഏജന്‍സികള്‍ കണ്ടെടുത്തിട്ടില്ലെന്നും അത് വ്യക്തമാക്കുന്നത് അഴിമതി നടന്നിട്ടില്ലെന്നതാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
കേസുമായി ബന്ധപ്പെട്ട് പല ആം ആദ്മി നേതാക്കളും യാതൊരു തെളിവുകളുമില്ലാതെ ജയിലില്‍ കഴിയുകയാണെന്നും തന്നെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ തന്ത്രമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Arvind Kejriwal, ED, BJP, Election
COMMENTS