A.K Balan about PM Modi's gold smuggling case remark
തിരുവനന്തപുരം: കേരളത്തില്‍ ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണ്ണക്കള്ളക്കടത്ത് നടന്നതെന്ന് അറിയാമെന്ന് പ്രധാനമന്ത്രി തൃശൂര്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ മുതിര്‍ന്ന സി.പി.എം നേതാവ് എ.കെ ബാലന്‍ രംഗത്ത്.
കേരളത്തില്‍ മാറ്റാര്‍ക്കും അറിയാത്ത കാര്യം പ്രധാനമന്ത്രിക്ക് അറിയാമെങ്കില്‍ അത് തെളിവ് സഹിതം അദ്ദേഹം അന്വേഷണ ഏജന്‍സിക്ക് മുന്‍പില്‍ വ്യക്തമാക്കണമെന്ന് എ.കെ. ബാലന്‍ ആവശ്യപ്പെട്ടു.
കുറ്റകൃത്യത്തെ സംബന്ധിച്ച വ്യക്തമായ വിവരം അറിയാമായിരുന്നിട്ടും നിയമത്തിന്റെ മുന്‍പില്‍ അത് മറച്ചുവച്ചത് കുറ്റവാളികളെ സഹായിക്കാന്‍ വേണ്ടിയാണെന്നും അല്ലെങ്കില്‍ പ്രധാനമന്ത്രി അതിന് കൂട്ടുനിന്നുവെന്നുമുള്ള ദുര്‍വ്യാഖ്യാനമാണ് പൊതുസമൂഹത്തില്‍ ഉണ്ടാവുന്നതെന്നും അത് രാജ്യത്ത് ഗുരുതര പ്രതിസന്ധി ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടെ ഏത് ഓഫീസാണ് സ്വര്‍ണ്ണം കടത്തിയതെന്ന് നിയമത്തിനു മുന്‍പില്‍ വെളിപ്പെടുത്താന്‍ പ്രധാനമന്ത്രി നിര്‍ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: PM Modi, A.K Balan, Gold smuggling case, Remark
COMMENTS