തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരായ പ്രതിഷേധ ശൃംഖലയായി ഡിവൈഎഫ്ഐ ഇന്ന് കേരളത്തില്‍ മനുഷ്യച്ചങ്ങല തീര്‍ക്കും. കാസര്‍കോട...
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരായ പ്രതിഷേധ ശൃംഖലയായി ഡിവൈഎഫ്ഐ ഇന്ന് കേരളത്തില്‍ മനുഷ്യച്ചങ്ങല തീര്‍ക്കും.
കാസര്‍കോട് റെയില്‍വേ സ്റ്റേഷനു മുന്നില്‍ നിന്നാരംഭിച്ച് തിരുവനന്തപുരം രാജ്ഭവന് വരെ നീളുന്ന മനുഷ്യച്ചങ്ങല ദേശീയപാത വഴിയാണ് നീളുന്നത്.
പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട് ഒഴികെ മറ്റു ജില്ലകളിലൂടെയെല്ലാം ചങ്ങല തീര്‍ക്കും. വയനാട്ടില്‍ കല്പറ്റ മുതല്‍ മുട്ടില്‍ വരെ 10 കിലോമീറ്റര്‍ ഉപചങ്ങലയും തീര്‍ക്കുന്നുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലയിലെ പ്രവര്‍ത്തകര്‍ സമീപ ജില്ലകളിലെ ചങ്ങലയില്‍ പങ്കാളികളാകും.
റോഡിന്റെ പടിഞ്ഞാറു വശം ചേര്‍ന്ന് ഗതാഗതക്കുരുക്കുണ്ടാകാതെയാകും ചങ്ങല തീര്ക്കുകയെന്ന് നേതാക്കള്‍ അറിയിച്ചു.
വൈകിട്ട് 4ന് മനുഷ്യച്ചങ്ങലയ്ക്കായി പ്രവര്‍ത്തകര്‍ ദേശീയ പാതയോരങ്ങളില്‍ അണിനിരക്കും. 4.30ന് ട്രയല്‍ നടത്തി അഞ്ചിന് മനുഷ്യച്ചങ്ങലയായി കൈകോര്‍ത്ത് പ്രതിജ്ഞയെടുക്കും.
തുടര്‍ന്ന് ജില്ലാ കേന്ദ്രങ്ങളിലും ബ്ലോക്ക് കമ്മിറ്റി അടിസ്ഥാനത്തിലും സമ്മേളനങ്ങള്‍ നടക്കും ഒപ്പം കലാപരിപാടികളും നടത്തും.
Key words: Central Govt, DYFI, Human Chain
COMMENTS