Again violence in Manipur
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും ജനക്കൂട്ട ആക്രമണം. ആക്രമണത്തില്‍ മൂന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച രാത്രി ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ കേന്ദ്രത്തിനു നേരെ ആക്രമണം നടത്താനുള്ള ജനക്കൂട്ടത്തിന്റെ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെ ജനക്കൂട്ടം പൊലീസ് ആസ്ഥാനത്തേക്ക് ഇരച്ചു കയറുകയായിരുന്നു.
പൊലീസ് ഇവരെ നേരിടുന്നതിനിടെ ജനക്കൂട്ടത്തില്‍ നിന്നും വെടിവയ്പ്പ് ഉണ്ടാവുകയും മൂന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. നേരത്തെ ഇന്ത്യ - മ്യാന്‍മര്‍ അതിര്‍ത്തിയില്‍ കുക്കി ഗ്രൂപ്പുകള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടു ഗോത്ര വിഭാഗക്കാര്‍ അറസ്റ്റിലായിരുന്നു. ഇതേ തുടര്‍ന്നാണ് ജനക്കൂട്ട ആക്രമണം ഉണ്ടായത്.
Keywords: Manipur, Violence, BSF, Injured
COMMENTS