Again violence erupted in Manipur
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും വന്‍ സംഘര്‍ഷം. ചുരാചന്ദ്പൂര്‍ അതിര്‍ത്തിയില്‍ കുക്കി സായുധ ഗ്രൂപ്പുകളും തീവ്ര മെയ്‌തെയ് സംഘടനയും തമ്മില്‍ വെടിവയ്പ്പ് ഉണ്ടായി. വെടിവയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നാലുപേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.
ബിഷ്ണുപൂര്‍ ജില്ലയിലെ ഹയോതക് ഗ്രാമത്തിലും വെടിവയ്പ്പ് ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. സ്ഥലത്ത് അക്രമകാരികള്‍ വെടിവയ്പ്പ് തുടങ്ങിയതോടെ സുരക്ഷാസേനയും വെടിവയ്പ്പ് നടത്തുകയായിരുന്നു. സ്ഥലത്ത് ഇപ്പോഴും വെടിവയ്പ്പ് തുടരുന്നതായാണ് റിപ്പോര്‍ട്ട്.
Keywords: Manipur, Violence, Firing, 4 people died
COMMENTS