Again case registered against Rahul Mamkootathil
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്. ചുമത്തിയിരുന്ന നാലു കേസുകളില്‍ ജാമ്യം ലഭിച്ച രാഹുലിനെ വീണ്ടും കുടുക്കുകയാണ് സര്‍ക്കാര്‍.
ഗതാഗത തടസം ഉണ്ടാക്കി പൊതുജന സമാധാനം കെടുത്തി, പ്രകേപനമുണ്ടാക്കി, ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തു, പൊലീസ് ആജ്ഞ ലംഘിച്ച് ന്യായ വിരുദ്ധ പ്രവൃത്തികള്‍ നടത്തി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് രാഹുലിന് കഴിഞ്ഞ ബുധനാഴ്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തെ തുടര്‍ന്നാണ് കേസ്. കേസില്‍ രാഹുല്‍ ഉള്‍പ്പടെ 12 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കേസില്‍ രാഹുല്‍ രണ്ടാം പ്രതിയാണ്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം സജീറാണ് ഒന്നാം പ്രതി.
കഴിഞ്ഞ ബുധനാഴ്ച രാത്രി 9.15 ലോടെ ഒന്‍പതു ദിവസത്തെ ജയില്‍വാസം കഴിഞ്ഞ് ജാമ്യം ലഭിച്ച് പൂജപ്പുര ജയിലില്‍ നിന്ന് പുറത്തിറങ്ങിയ രാഹുലിന് ഏറെ വൈകാരികമായ സ്വീകരണമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയത്. പുഷ്പവൃഷ്ടിയും വെടിക്കെട്ടും ഒക്കെ നടത്തിയാണ് അവര്‍ രാഹുലിനെ വരവേറ്റത്.
Keywords: Rahul Mamkootathil, Case, Police, Again
COMMENTS