Case against Shafi Parambil MLA
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു പുറമെ ഷാഫി പറമ്പില്‍ എം.എല്‍.എക്കെതിരെയും കുരുക്ക് മുറുക്കി പൊലീസ്.
രാഹുലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഷാഫിക്കു പുറമെ മറ്റ് 150 ലധികം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
മാര്‍ച്ച് കാല്‍നടയാത്രക്കാരുടെയും വാഹനങ്ങളുടെയും സഞ്ചാരത്തിന് തടസം സൃഷ്ടിച്ചുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 143, 147, 149, 283 വകുപ്പുകള്‍ക്ക് പുറമെ കേരള പൊലീസ് ആക്ടിന്റെ 39, 121 വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
Keywords: Shafi Parambil MLA, Case, Police, March
COMMENTS