ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിലെ 'പ്രാണപ്രതിഷ്ഠ' ചടങ്ങിന് പിന്നാലെ 11 ദിവസത്തെ വ്രതം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോ...
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിലെ 'പ്രാണപ്രതിഷ്ഠ' ചടങ്ങിന് പിന്നാലെ 11 ദിവസത്തെ വ്രതം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോവിന്ദ് ദേവ് ഗിരി മഹാരാജ് നല്‍കിയ 'ചരണാമൃത്'(പാല്‍ കൊണ്ട് നിര്‍മ്മിച്ച മധുര പാനീയം) കുടിച്ചാണ് അദ്ദേഹം കഠിന വൃതത്തിന് അന്ത്യം കുറിച്ചത്. 11 ദിവസത്തെ ആചാരാനുഷ്ഠാനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രിയുടെ ഭക്തിയെ ഗോവിന്ദ് ദേവ് ഗിരി മഹാരാജ് പ്രശംസിച്ചു.
ജനുവരി 12 ന് ആണ് അയോധ്യയില്‍ രാംലല്ലയുടെ പ്രതിഷ്ഠാ ചടങ്ങ് വരെ 11 ദിവസത്തെ പ്രത്യേക വ്രതം അനുഷ്ഠിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 'ചരിത്രപരവും' 'മംഗളകരമായ' അവസരവും എന്ന് താന്‍ വിശേഷിപ്പിച്ചതിന് സാക്ഷിയാകാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത ഓഡിയോ സന്ദേശത്തിലൂടെയായിരുന്നു പ്രഖ്യാപനം.
Key words: Prana Pratishtha, Prime Minister, Fasting
COMMENTS