ന്യൂഡല്‍ഹി: 15 ലക്ഷം കിലോമീറ്റര്‍ പിന്നിട്ട് 125 ദിവസത്തെ യാത്രയ്‌ക്കൊടുവില്‍ ചൂടും തിളക്കവുമുള്ള ചരിത്രം സൃഷ്ടിച്ച് ഇന്ത്യയും ആദിത്യ-എല്‍1 ...
ന്യൂഡല്‍ഹി: 15 ലക്ഷം കിലോമീറ്റര്‍ പിന്നിട്ട് 125 ദിവസത്തെ യാത്രയ്‌ക്കൊടുവില്‍ ചൂടും തിളക്കവുമുള്ള ചരിത്രം സൃഷ്ടിച്ച് ഇന്ത്യയും ആദിത്യ-എല്‍1 ഉം. സൂര്യനെ തടസ്സങ്ങളില്ലാതെ കാണാന്‍ കഴിയുന്ന ബഹിരാകാശത്തിന്റെ ഏറ്റവും അനുയോജ്യമായ സ്ഥലത്താണ് ആദിത്യ-എല്‍1 വിജയകരമായി എത്തിച്ചേര്‍ന്നിരിക്കുന്നത്.
'ഇന്ത്യ മറ്റൊരു നാഴികക്കല്ല് സൃഷ്ടിച്ചുവെന്നും ഇന്ത്യയുടെ ആദ്യത്തെ സോളാര്‍ ഒബ്‌സര്‍വേറ്ററി, ആദിത്യ-എല്‍1 അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയെന്നും സന്തോഷ വാര്‍ത്ത പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
'ഏറ്റവും സങ്കീര്‍ണ്ണവുമായ ബഹിരാകാശ ദൗത്യങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ നമ്മുടെ ശാസ്ത്രജ്ഞരുടെ അക്ഷീണമായ അര്‍പ്പണബോധത്തിന്റെ തെളിവാണിതെന്നും ഈ അസാധാരണ നേട്ടത്തെ അഭിനന്ദിക്കുന്നതില്‍ ഞാന്‍ രാജ്യത്തോടൊപ്പം ചേരുന്നുവെന്നും മനുഷ്യരാശിയുടെ പ്രയോജനത്തിനായി ശാസ്ത്രത്തിന്റെ പുതിയ അതിര്‍ത്തികള്‍ ഞങ്ങള്‍ പിന്തുടരുന്നത് തുടരുമെന്നും'പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.
വൈകുന്നേരം നാല് മണിക്കാണ് ആദിത്യ എല്‍ വണ്‍ ഒന്നാം ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പ്രവേശിച്ചത്. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ഹാലോ ഓര്‍ബിറ്റ് സ്ഥിതി ചെയ്യുന്നത്.
സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനങ്ങള്‍, പ്രഭാമണ്ഡലം, വര്‍ണമണ്ഡലം, കൊറോണ തുടങ്ങിയ പാളികള്‍, ബഹിരാകാശ കാലാവസ്ഥാ വ്യതിയാനങ്ങള്‍ എന്നിവയെ കുറിച്ചുള്ള പഠനം ലക്ഷ്യമാക്കിയായിരുന്നു ഇതിന്റെ വിക്ഷേപണം. 2023 സെപ്റ്റംബര്‍ രണ്ടിനാണ് രാജ്യത്തിന്റെ പ്രഥമ സൗരദൗത്യമായി ആദിത്യ എല്‍-1 വിക്ഷേപിച്ചത്.
ചന്ദ്രന്റെ ഭ്രമണപഥത്തിന് പുറത്ത് ബഹിരാകാശത്ത് വര്‍ഷം മുഴുവനും സൂര്യനെ വ്യക്തമായി കാണാന്‍ കഴിയുന്ന പോയിന്റിലാണ് ഇപ്പോള്‍ ആദിത്യ എല്‍1.
Key words: Adithya L1, Halo Orbit
COMMENTS