Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തിന്റെ അന്വേഷണം പൂര്‍ത്തിയായിട്ടും തുടര്‍നടപടികള്‍ നടക്കുന്നില്ലെന്ന് പരാതി. ഇതേതുടര്‍ന്ന് അതിജീവിത സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ ജനുവരി ഏഴിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കേസിന്റെ അന്വേഷണം പൂര്‍ത്തിയായിട്ടും തുടര്‍ നടപടിയില്ലയെന്നതാണ് പരാതി.
പരാതിക്കാരിക്ക് അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും നല്‍കുന്നില്ലെന്ന ആരോപണവുമുണ്ട്. അന്വേഷണം പൂര്‍ത്തിയായി 20 ദിവസം കഴിഞ്ഞിട്ടും ഇതുവരെ തുടര്‍നടപടികളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് നടി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
Keywords: Actress attacked case, Supreme court, Report
COMMENTS