Actors help to young diary farmer who loses 13 cattle
തൊടുപുഴ: ഭക്ഷ്യവിഷബാധയേറ്റ് കന്നുകാലികള്‍ നഷ്ടപ്പെട്ട കുട്ടികര്‍ഷകന്‍ മാത്യുവിന് സഹായഹസ്തവുമായി നടന്‍ മമ്മൂട്ടിയടക്കമുള്ള നടന്മാരും മറ്റ് സുമനസുകളും രംഗത്ത്. കുട്ടി കര്‍ഷകന്റെ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗമായിരുന്ന 13 കന്നുകാലികളാണ് ഭക്ഷ്യ വിഷബാധ മൂലം ചത്തത്.
നേരത്തെ നടന്‍ ജയറാമും അബ്രഹാം ഓസ്‌ലര്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരും പശുക്കളെ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിയായ മാത്യു ബെന്നിക്കും കുടുംബത്തിനും സഹായം എത്തിച്ചിരുന്നു. അഞ്ചു ലക്ഷം രൂപയുടെ ചെക്കാണ് ജയറാം കുടുംബത്തിന് കൈമാറിയത്.
അബ്രഹാം ഓസ്‌ലര്‍ സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ചെയ്യാനിരുന്ന നടന്‍ പൃഥ്വിരാജിനെയും നിര്‍മ്മാതാവിനെയും സംവിധായകനെയും വിളിച്ച് പരിപാടി മാറ്റിവച്ച് സ്വരൂപിച്ച കാശാണ് നല്‍കുന്നതെന്നും ആറു വര്‍ഷം മുന്‍പ് തനിക്കും ഇതുപോലെ 22 പശുക്കളെ നഷ്ടപ്പെട്ടിരുന്നതായും ജയറാം പറഞ്ഞു.
നടന്മാരായ മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ടു ലക്ഷം രൂപയും നല്‍കുമെന്നും പി.ജെ ജോസഫ് എം.എല്‍.എ ഒരു പശുവിനെ വാങ്ങി നല്‍കുമെന്നും കുടുംബത്തെ അറിയിച്ചു.
COMMENTS