Actor Shine Tom Chacko got engaged with lover Tanuja
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പുനര്‍വിവാഹിതനാകുന്നു. മോഡല്‍ തനൂജയാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങുകളോടെ നടന്നു.
വിവാഹ നിശ്ചയ ചടങ്ങിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നു. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു.
അടുത്തിടെ ഡാന്‍സ് പാര്‍ട്ടി എന്ന സിനിമയുട ഓഡിയോ ലോഞ്ചിന് ഇരുവരും ഒരുമിച്ചെത്തിയതോടെയാണ് ഇവരുവരുടെയും പ്രണയ വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയത്. ഷൈന്‍ ടോം ചാക്കോയുടെ രണ്ടാം വിവാഹമാണിത്. നടന്‍ വിവാഹ മോചിതനും ഒരു കുട്ടിയുടെ പിതാവുമാണ്.
Keywords: Actor Shine Tom Chacko, Tanuja, Engaged
COMMENTS