Actor Rajesh Madhavan & Deepthi set to tie the knot
കൊച്ചി: നടനും ഡയറക്ടറുമായ രാജേഷ് മാധവന്‍ വിവാഹിതനാകുന്നു. അസോസിയേറ്റ് ഡയറക്ടറായ ദീപ്തി കാരാട്ടാണ് വധു.
ഇരുവരുടെയും പ്രണയവിവാഹമാണ്. ഇരുവരുടെയും സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇവരുടെ ചിത്രമടക്കം വിവരം പങ്കുവച്ചത്.
ചലച്ചിത്ര രംഗത്ത് നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് രാജേഷ് മാധവന്‍. ടെലിവിഷന്‍ പരിപാടികളിലൂടെ കലാരംഗത്തെത്തിയ രാജേഷ് പിന്നീട് സനല്‍ അമന്റെ `അസ്തമയം വരെ' എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറാവുകയായിരുന്നു.
പിന്നീട് സംവിധായകന്‍ ദിലീഷ് പോത്തന്റെ `പ്രതികാര'ത്തിലൂടെ അഭിനയരംഗത്തെത്തി. ദിലീഷിന്റെ `തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി. പിന്നീട് സിനിമകളുടെ കാസ്റ്റിങ് ഡയറക്ടറായി. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
കനകം കാമിനി കലഹം, മിന്നല്‍ മുരളി, നീലവെളിച്ചം, ന്നാ താന്‍ കേസ് കൊട് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍മാരില്‍ ഒരാളാണ് ദീപ്തി.
Keywords: Rajesh Madhavan, Deepthi Karat, Marriage
COMMENTS