Amitabh Bachchan buys land in Ayodhya
മുംബൈ: അയോധ്യയില്‍ ഭൂമി സ്വന്തമാക്കി ബോളിവുഡ് നടന് അമിതാഭ് ബച്ചന്. സെവന് സ്റ്റാര്‍ എന്‍ക്ലേവില്‍ 14.5 കോടി രൂപയ്ക്ക് 10,000 ചതിരശ്ര അടി സ്ഥലം താരം സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ട്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൗസ് ഓഫ് അഭിനന്ദന് ലോധയില്‍ നിന്നാണ് നടന് സ്ഥലം സ്വന്തമാക്കിയത്.
അയോധ്യയില്‍ നിന്നും നാലു മണിക്കൂര്‍ ദൂരമുള്ള പ്രയാഗ്രാജാണ് ബച്ചന്റെ ജന്മസ്ഥലം. അയോധ്യയ്ക്ക് തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ടെന്നും വൈകാരികമായ ഒരു ബന്ധമുണ്ടെന്നും ആഗോള ആത്മീയ കേന്ദ്രത്തില്‍ ഒരു വീട് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നതായും ബച്ചന് പറഞ്ഞു.
Keywords: Amitabh Bachchan, Ayodhya, land
COMMENTS