തിരുവനന്തപുരം: ഇക്കഴിഞ്ഞ ദിവസം ബിജെപിയില്‍ അംഗത്വമെടുത്തതിന്റെ പേരില്‍ ഫാ. ഷൈജു കുര്യനെതിരെ നടപടി. ഇന്നലെ രാത്രിയില്‍ ചേര്‍ന്ന ഭദ്രാസന കൗണ്...
തിരുവനന്തപുരം: ഇക്കഴിഞ്ഞ ദിവസം ബിജെപിയില്‍ അംഗത്വമെടുത്തതിന്റെ പേരില്‍ ഫാ. ഷൈജു കുര്യനെതിരെ നടപടി. ഇന്നലെ രാത്രിയില്‍ ചേര്‍ന്ന ഭദ്രാസന കൗണ്‍സിലിന്റേതാണ് തീരുമാനം. ഫാ. ഷൈജുവിനെ ചുമതലകളില്‍ നിന്ന് നീക്കാനും പരാതികള്‍ പരിശോധിക്കുവാനും തീരുമാനമായി. ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ നിയോഗിക്കുന്ന കമ്മീഷന് പരാതികള്‍ അന്വേഷിക്കും.
എന്നാല്‍, തന്റെ അഭ്യര്‍ത്ഥന പ്രകാരം സഭാനേതൃത്വം അവധി അനുവദിച്ചതാണെന്നും താന്‍ കൂടി ആവശ്യപെട്ടിട്ടാണ് അന്വേഷണമെന്നുമാണ് ഷൈജു കുര്യന്റെ പ്രതികരണം.
ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള 47 പേര്‍ക്കൂടി ബി ജെ പി അംഗത്വം എടുത്തിരുന്നു.
Key words: Fr.Shyju Kurian, BJP, Action
COMMENTS