AAP leader Atishi against BJP about `operation Lotus 2.0'
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിനെ താഴെയിറക്കാനായി ബി.ജെപി ഓപ്പറേഷന്‍ താമര 2.0 ആരംഭിച്ചെന്ന ആരോപണവുമായി ഡല്‍ഹി വിദ്യാഭ്യാസ മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അതിഷി മെര്‍ലേന രംഗത്ത്. വീണ്ടും ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാനായി ബി.ജെ.പി ശ്രമം തുടരുകയാണെന്നും ഇതിനായി കോടിക്കണക്കിന് രൂപയാണ് വാഗ്ദാനമെന്നും അവര്‍ വ്യക്തമാക്കി.
ഇത്തരത്തില്‍ ഏഴ് ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ ബി.ജെ.പി ബന്ധപ്പെട്ടെന്നും 25 കോടി രൂപയാണ് ഓരോരുത്തര്‍ക്കും വാഗ്ദാനം ചെയ്തതെന്നും അവര്‍ വ്യക്തമാക്കി. `അരവിന്ദ് കെജരിവാള്‍ ഉടന്‍ അറസ്റ്റ് ചെയ്യപ്പെടും അതിനുശേഷം ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ ഭിന്നിക്കും' എന്നു പറഞ്ഞാണ് അവര്‍ എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളില്‍ ഓപ്പറേഷന്‍ താമരയിലൂടെയാണ് അധികാരത്തിലെത്താന്‍ ബി.ജെ.പി ശ്രമിക്കുന്നതെന്നും മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, അരുണാചല്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിന് ഏറ്റവും വലിയ ഉദാഹരണങ്ങളാണെന്നും അതിഷി ചൂണ്ടിക്കാട്ടി.
Keywords: Atishi, BJP, `operation Lotus 2.0'
COMMENTS