ന്യൂഡല്‍ഹി: രാമക്ഷേത്ര ഉദ്ഘാടന ചടങ്ങുകള്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചത് ചടങ്ങ് രാഷ്ട്രീയവല്‍ക്കരിച്ചതിനാലാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് ...
ന്യൂഡല്‍ഹി: രാമക്ഷേത്ര ഉദ്ഘാടന ചടങ്ങുകള്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചത് ചടങ്ങ് രാഷ്ട്രീയവല്‍ക്കരിച്ചതിനാലാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. രാമ ക്ഷേത്രത്തില്‍ വിശ്വാസികള്‍ക്ക് പോകാം പോകാതിരിക്കാം. അതിലൊന്നും അഭിപ്രായങ്ങള്‍ പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മതേതര രാഷ്ട്രത്തിലെ പ്രധാനമന്ത്രി ക്ഷേത്ര ചടങ്ങില്‍ യജമാനനാവരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ശശി തരൂര്‍ ശ്രീരാമ ഭക്തനാണ്. താനും ശ്രീരാമ ഭക്തനാണെന്നും മുരളീധരന്‍ കോഴിക്കോട് വ്യക്തമാക്കി.
Key words: K Muraleedharan, Narendra Modi,
COMMENTS