ചെന്നൈ: തമിഴ്‌നാട്ടില്‍ വന്‍ രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുക്കി ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ പോകുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള...
ചെന്നൈ: തമിഴ്‌നാട്ടില്‍ വന്‍ രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുക്കി ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ പോകുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിട നല്‍കി വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ ഒരുങ്ങുന്നതായാണ് വിവരം.
വിജയ്‌യുടെ ഫാന്‍സ് ക്ലബ്ബായ വിജയ് മക്കള്‍ ഇയക്കം ജനറല്‍ കൗണ്‍സില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് നീക്കം. നിര്‍ണായകമായ ലോക്സഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പേയുള്ള ഈ നടപടി തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഉറപ്പിക്കുന്നു.
വ്യാഴാഴ്ച ചെന്നൈയില്‍ നടന്ന ഫാന്‍സ് സംഘടനയുടെ പൊതുയോഗത്തില്‍ കോളിവുഡിലെ മെഗാതാരത്തിന് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനും അതിന്റെ അധ്യക്ഷനാകാനും പാര്‍ട്ടി നിയമങ്ങള്‍ തയ്യാറാക്കാനും യോഗം അനുമതി നല്‍കിയിരുന്നു. തമിഴ്നാട്ടിലും കേരളത്തിലും ലക്ഷക്കണക്കിന് ആരാധകരുള്ള നടന്‍ വിജയ് വിവിധ ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നേരത്തെ ഏര്‍പ്പെട്ടിരുന്നു.
Key words: TamilNadu, Vijay, Politics
COMMENTS