KSU raised banner against PM Modi
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബാനറുയര്‍ത്തി പ്രതിഷേധിച്ച് കെ.എസ്.യു. രണ്ടു ദിവസത്തേക്ക് പ്രധാനമന്ത്രി കൊച്ചിയിലെത്തുന്ന സാഹചര്യത്തിലാണ് പ്രതിഷേധം.
എറണാകുളം ലോ കോളേജ് കെ.എസ്.യു പ്രവര്‍ത്തകരാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ കടന്നുപോകുന്ന വഴിയില്‍ `എ ബിഗ് നോ ടു മോഡി' എന്ന ബാനര്‍ ഉയര്‍ത്തിയിരിക്കുന്നത്. അഴിച്ചുമാറ്റാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടും അവരതിന് തയ്യാറായിട്ടില്ല.
കോളേജിനകത്താണ് പോസ്റ്റര്‍ ഉയര്‍ത്തിയിരിക്കുന്നതെന്നും അതിനും സാധിക്കില്ലെങ്കില്‍ എന്ത് ജനാധിപത്യമാണ് നമ്മുടെ രാജ്യത്തുള്ളതെന്നുമാണ് അവര്‍ ചോദിക്കുന്നത്.
മണിപ്പൂര്‍ വിഷയത്തിലും ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിലും മൗനം പാലിക്കുന്ന പ്രധാനമന്ത്രി രാഷ്ട്രീയപരമായി കേരളത്തിലെത്തുന്നതിലുള്ള വിയോജിപ്പാണ് അവര്‍ ഇതിലൂടെ പ്രകടമാക്കുന്നത്.
Keywords: KSU, Raised, Banner, PM Modi
COMMENTS