ന്യൂഡല്‍ഹി: ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ഇന്നലെ വൈകുന്നേരത്തോടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ചൈനയിലെ സിന്‍ജിയാങ്ങിന്റെ തെക്ക് ഭാഗത്ത...
ന്യൂഡല്‍ഹി: ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ഇന്നലെ വൈകുന്നേരത്തോടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ചൈനയിലെ സിന്‍ജിയാങ്ങിന്റെ തെക്ക് ഭാഗത്ത് റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെയാണ് ഡല്‍ഹിയില്‍ ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
80 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് സീസ്മോളജി എക്സില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.
Key words: Earthquake, Tremors, Delhi, China
COMMENTS