ന്യൂഡല്‍ഹി: മധ്യപ്രദേശിലെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് 26 പെണ്‍കുട്ടികളെ കാണാതായി സ്ഥിരീകരിച്ചു. ഗുജറാത്ത്, ജാ...
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് 26 പെണ്‍കുട്ടികളെ കാണാതായി സ്ഥിരീകരിച്ചു.
ഗുജറാത്ത്, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവയുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 26 പെണ്‍കുട്ടികളെയാണ് കാണാതായയിരിക്കുന്നത്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍സിപിസിആര്‍) ചെയര്‍മാന്‍ പ്രിയങ്ക് കനുങ്കോ ഭോപ്പാലിന്റെ പ്രാന്തപ്രദേശത്തുള്ള പര്‍വാലിയ ഏരിയയിലെ അഞ്ചല്‍ ഗേള്‍സ് ഹോസ്റ്റലില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയതിനെത്തുടര്‍ന്നുണ്ടായ പരിശോധനയിലാണ് ഇക്കാര്യം പുറത്തറിഞ്ഞത്. രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ അതില്‍ 68 പെണ്‍കുട്ടികളുടെ എണ്ണം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അവരില്‍ 26 പേരെ കാണാനില്ലായിരുന്നു.
കാണാതായ പെണ്‍കുട്ടികളെ കുറിച്ച് ഷെല്‍ട്ടര്‍ ഹോമിന്റെ ഡയറക്ടര്‍ അനില്‍ മാത്യുവിനെ ചോദ്യം ചെയ്തപ്പോള്‍ തൃപ്തികരമായ മറുപടി നല്‍കിയില്ലെന്നും സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നുമാണ് വിവരം.
Key words: shelter Home, Girls Missing
COMMENTS