കൊല്ലം : എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് ഔദ്യോഗിക വാഹനത്തില്‍ നിന്നിറങ്ങി റോഡരികില്‍ കസേരയിട്ടിരുന്ന് ഗവര്‍ണര്‍ പ്ര...
കൊല്ലം : എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് ഔദ്യോഗിക വാഹനത്തില്‍ നിന്നിറങ്ങി റോഡരികില്‍ കസേരയിട്ടിരുന്ന് ഗവര്‍ണര്‍ പ്രതിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു.
രണ്ട് മണിക്കൂര്‍ നേരം പ്രതിഷേധവുമായി ഗവര്‍ണര്‍ ഇരുന്നത് ഒരു കടയ്ക്ക് മുന്നിലായിരുന്നു. കടയുടമ ഫിറോസില്‍ നിന്നും ഒരു കസേര ചോദിച്ച് വാങ്ങി അതിലിരുന്നായിരുന്നു പ്രതിഷേധം. കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെന്ന് ഉറപ്പിച്ച് ഗവര്‍ണര്‍ മടങ്ങുമ്പോള്‍ ഫിറോസിന് 1000 രൂപ കൊടുത്തു. തന്റെ പ്രതിഷേധം കാരണം കച്ചവടക്കാരന് രണ്ടു മണിക്കൂറത്തെ കച്ചവടം മുടങ്ങിയെന്നും ഇതിന് നഷ്ടപരിഹാരം എന്ന നിലയിലുമായിരുന്നു ഗവര്‍ണര്‍ പണം നല്‍കിയത്. എന്നാല്‍ ഫിറോസ് പണം നിഷേധിച്ചെങ്കിലും നിര്‍ബന്ധപൂര്‍വ്വം പണം നല്‍കിയാണ് ഗവര്‍ണര്‍ മടങ്ങിയത്.
പോയ മണിക്കൂറുകളില്‍ ഗവര്‍ണറുടെ പ്രതിഷേധം കേന്ദ്രത്തിന്റെ ഇസഡ് പ്ലസ് സുരക്ഷയിലേക്കുവരെയാണ് കാര്യങ്ങള്‍ എത്തിച്ചത്. എന്നാല്‍ സംഭവത്തില്‍ പരാതിയില്ലെന്നും പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നുമായിരുന്നു കടയുടമ ഫിറോസിന്റെ പ്രതികരണം. ഗവര്‍ണര്‍ക്കുവേണ്ടി അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫാണ് പണം നല്‍കിയത്.
Key words: Governor, Arif Mohammed Khan, Protest
COMMENTS