അങ്കമാലി: അങ്കമാലിയില്‍ പൊലീസ് സാന്നിധ്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം. നവ കേരള സ...
അങ്കമാലി: അങ്കമാലിയില്‍ പൊലീസ് സാന്നിധ്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം.
നവ കേരള സദസ്സില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനൊരുങ്ങിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വൈശാഖ് എസ്. ദര്‍ശന്‍ അടക്കം എട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉച്ചക്ക് 2.45 ഓടെ ബ്ലോക്ക് പഞ്ചായത്തോഫീസിന് സമീപം പ്രതിഷേധത്തിന് ഒരുങ്ങി നില്‍ക്കുകയായിരുന്ന 10 ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെയാണ് വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 20 ഓളം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്.
സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയിലും മര്‍ദ്ദിച്ചു.
അതിനിടെ ചിതറി ഓടിയ ശേഷം ഹെല്‍മറ്റ് ധരിച്ച് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. പൊലീസ് കരവലയത്തിലായിരുന്നിട്ടും ചുറ്റും കൂടിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ യുവാവിനെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് രക്ഷയായത്.
Key words: DYFI, YouthCongress, Beaten, Police, Pinarayi Vijayan
COMMENTS