ബംഗ്ലൂരു: വിലകൂടിയ തന്റെ കാറില്‍ തട്ടിയ ബൈക്ക് യാത്രികനോട് ക്ഷുഭിതയായി ആക്രോശിക്കുന്ന ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്.ഡി ദേവഗൗ...
മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക് കാറില്‍ തട്ടുകയായിരുന്നുവെന്ന് ബൈക്ക് യാത്രികന്‍ പറയുന്നുണ്ടെങ്കിലും അപകട ശേഷമുള്ള വീഡിയോയായതിനാല്‍ ആരുടെ ഭാഗത്താണ് പിഴവെന്ന് വ്യക്തമല്ല. ഭവാനിയുടെ സ്വദേശമായ സാലിഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
https://x.com/HateDetectors/status/1731565388226552126?s=20
കാര്‍ നന്നാക്കാന്‍ 50 ലക്ഷം തരാന്‍ പറ്റുമോ എന്നും അവര്‍ ബൈക്ക് യാത്രികനോട് ചോദിക്കുന്നുണ്ടായിരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഭവാനിയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
ബൈക് യാത്രികന്റെ ഭാഗത്താണ് തെറ്റെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഭവാനിയുടെ ഭര്‍ത്താവ് എച് ഡി രേവണ്ണ കര്‍ണാടക നിയമസഭയില്‍ എംഎല്‍എയാണ്. മക്കളില്‍ ഒരാള്‍ എംപിയും ഒരാള്‍ കര്‍ണാടക ലെജിസ്ലേറ്റിവ് കൗണ്‍സില്‍ അംഗവുമാണ്.
COMMENTS