ന്യൂഡല്‍ഹി : ഖേല്‍രത്ന, അര്‍ജുന അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്. റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും (ഡബ്ല്യുഎഫ്ഐ)...
ന്യൂഡല്‍ഹി : ഖേല്‍രത്ന, അര്‍ജുന അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്. റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും (ഡബ്ല്യുഎഫ്ഐ) ഗുസ്തി താരങ്ങളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നത്തില്‍ പ്രതിഷേധിച്ചാണ് അവാര്‍ഡുകള്‍ തിരികെ നല്‍കുന്നതെന്ന് ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ട് പറഞ്ഞു. ഇതു സംബന്ധിച്ച ഫോഗാട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് തുറന്ന കത്തെഴുതി.
ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്നാരോപിച്ച് മുന്‍ ഡബ്ല്യുഎഫ്ഐ തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ പ്രതിഷേധിച്ചപ്പോള്‍ വനിതാ ഗുസ്തി താരങ്ങളോട് കാണിച്ച പെരുമാറ്റത്തില്‍ നിരാശയുണ്ടെന്ന് കാണിച്ചാണ് കത്ത്. ഫോഗട്ട് പ്രധാനമന്ത്രിയ്ക്ക് എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ബിജെപി എംപിക്കും ഡബ്ല്യുഎഫ്ഐയുടെ മുന്‍ പ്രസിഡന്റിനുമെതിരെ രാജ്യത്തെ മുന്‍നിര ഗുസ്തി താരങ്ങള്‍ പ്രതിഷേധിച്ചതിനെയും ബ്രിജ് ഭൂഷണ്‍ വനിതാ ഗുസ്തിക്കാരെ പരിഹസിച്ചതിനെയും ഫോഗട്ട് കത്തില്‍ എടുത്തു പറഞ്ഞു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡബ്ല്യുഎഫ്ഐ തലവനെതിരെ പ്രതിഷേധിച്ചാണ് സാക്ഷി മാലിക് വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നും, തന്റെ നിലപാടിന്റെ അടയാളമായി ബജ്രംഗ് പുനിയ ലഭിച്ച പത്മശ്രീ പുരസ്‌കാരം ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യ പാതയിലെ നടപ്പാതയില്‍ ഉപേക്ഷിച്ചെന്നും ഫോഗാട്ട് ചൂണ്ടിക്കാട്ടി.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ബോഡി, മുന്‍ ഭാരവാഹികളുടെ സ്വാധീനത്തിലാണെന്ന് ആരോപിച്ച് കായിക മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് വിനേഷ് ഫോഗട്ട് പ്രധാനമന്ത്രി മോദിക്ക് കത്തയക്കുന്നത്.
Key words: Khel Ratna, Arjuna Award, Return,
COMMENTS