ന്യൂഡല്‍ഹി : അര്‍ജുന, ഖേല്‍രത്ന അവാര്‍ഡുകള്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് മുന്നില്‍ ഉപേക്ഷിച്ച് ഗുസ്തി താരം വിനേഷ് ഫോഗാട്ട്. ന്യൂഡല്‍ഹിയിലെ പ്ര...
ന്യൂഡല്‍ഹി : അര്‍ജുന, ഖേല്‍രത്ന അവാര്‍ഡുകള്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് മുന്നില്‍ ഉപേക്ഷിച്ച് ഗുസ്തി താരം വിനേഷ് ഫോഗാട്ട്. ന്യൂഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫിലെത്തുന്നതിന് മുന്‍പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതിലാണ് റോഡില്‍ ഉപേക്ഷിച്ചത്. റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി (ഡബ്ല്യുഎഫ്ഐ) നടക്കുന്ന തര്‍ക്കത്തെ തുടര്‍ന്നാണ് താരം അവാര്‍ഡുകള്‍ ഉപേക്ഷിച്ചത്. ബജ്റംഗ് പുനിയ പത്മശ്രീ തിരികെ നല്‍കുകയും, സാക്ഷി മാലിക് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ലൈംഗിക ആരോപണം നേരിടുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അടുത്ത അനുയായി സഞ്ജയ് സിംഗ് ഡബ്ല്യുഎഫ്ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് താരങ്ങളുടെ ഈ നടപടി. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണമെഡല്‍ ജേതാവായ വിനേഷ് ഫോഗട്ട് സഞ്ജയ് സിങ്ങിന്റെ തിരഞ്ഞെടുപ്പിലും സംഭവവികാസങ്ങളിലും നിരാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയിരുന്നു.
വനിതാ ഗുസ്തിക്കാര്‍ക്ക് നീതി ലഭിക്കാത്തതില്‍ നിരാശ പ്രകടിപ്പിച്ച് തന്റെ അര്‍ജുന, ഖേല്‍ രത്ന അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്ന് വിനേഷ് ഫോഗട്ട് കത്തില്‍ പറഞ്ഞിരുന്നു. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെരെ നിരവധി വനിതാ ഗുസ്തിക്കാരാണ് ലൈംഗികാതിക്രമം ആരോപിച്ചത്. തുടര്‍ന്ന് വിനേഷ്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവരുള്‍പ്പെടെ രാജ്യത്തെ മുന്‍നിര ഗുസ്തിക്കാര്‍ ബ്രിജ് ഭൂഷണ നെതിരെ മാസങ്ങള്‍ നീണ്ട പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
Key words: Wrestler, Vinesh Phogat, Arjuna, Khel Ratna Awards
 

 
							     
							     
							     
							    
 
 
 
 
 
COMMENTS