കണ്ണൂര്‍ : തലശ്ശേരിയില്‍ മദ്യ ലഹരിയില്‍ എസ്.ഐയെ ആക്രമിച്ചതിന് യുവതി അറസ്റ്റിലായി. കണ്ണൂര്‍ കുളിബസാര്‍ സ്വദേശിനി റസീനയാണ് അറസ്റ്റിലായത്. ഇന്ന...
കണ്ണൂര്‍ : തലശ്ശേരിയില്‍ മദ്യ ലഹരിയില്‍ എസ്.ഐയെ ആക്രമിച്ചതിന് യുവതി അറസ്റ്റിലായി. കണ്ണൂര്‍ കുളിബസാര്‍ സ്വദേശിനി റസീനയാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയോടെ ആണ് സംഭവം. ഇവര്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് വിവരം. രാത്രി റോഡില്‍ നാട്ടുകാര്‍ക്ക് നേരെയും ഈ സ്ത്രീ പരാക്രമം നടത്തിയതായും പറയുന്നു. വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയപ്പോഴാണ് തലശ്ശേരി എസ് ഐ ദീപ്തിയെ റസീന ആക്രമിച്ചത്.
മദ്യ ലഹരിയില്‍ സുഹൃത്തിനൊപ്പം എത്തിയ യുവതി നാട്ടുകാരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഇതറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. തുടര്‍ന്ന് തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴായിരുന്നു എസ് ഐയെ ആക്രമിച്ചത്.
Key words : Drunk Woman, Arrest
COMMENTS