പത്തനംതിട്ട: ശബരിമലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടര്‍ന്ന വന്‍ തിരക്കിന് വലിയ ശമനമായി. സന്നിധാനത്തെ തിരക്കിന് ഇന്ന് നേരിയ കുറവ് അനുഭവപ്...
പത്തനംതിട്ട: ശബരിമലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടര്‍ന്ന വന്‍ തിരക്കിന് വലിയ ശമനമായി. സന്നിധാനത്തെ തിരക്കിന് ഇന്ന് നേരിയ കുറവ് അനുഭവപ്പെടുന്നുണ്ട്. പൊലീസ് പമ്പയില്‍ ഭക്തരെ നിയന്ത്രിക്കുന്നത് കാരണമാണ് സന്നിധാനത്തെ തിരക്ക് നേരിയ തോതില്‍ കുറഞ്ഞത്.
ഭക്തര്‍ക്ക് സര്‍ക്കാര്‍ ആവശ്യമായ സൗകര്യം നല്‍കണമെന്നും ഭക്ഷണവും വെള്ളവുമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും ഇന്ന് അടയന്തര സിറ്റിംഗ് നടത്തി ഹൈക്കോടതി പറഞ്ഞിരുന്നു. 14 മണിക്കൂറുകളായി ഭക്തര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതിനൊരറുതി വരുത്തണം. സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യത്തില്‍ കാര്യമായ ഇടപെടല്‍ നടത്തണം. ആവശ്യമെങ്കില്‍ സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഇടപെടണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ബുക്കിങ് ഇല്ലാതെ പലരും എത്തുന്ന സ്ഥിതിവിശേഷമുണ്ട്.
അതിനൊരു പരിഹാരം ഉണ്ടാവണം. അവരെ കടത്തി വിടുന്ന കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ തിരക്ക് നിയന്ത്രിക്കുന്ന കാര്യത്തില്‍ പരിഹാരം കാണാന്‍ കഴിയുമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നുള്ളത് കൂടിയാലോചിക്കണമെന്നും കോടതി സര്‍ക്കാരിനോട് പറഞ്ഞു.
Key words: Sabarimala, Security Tightening
COMMENTS